തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് ഒക്ടോബർ 4 ലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
കെജിറ്റി പരീക്ഷാഫലം
🌐2024 മേയ് മാസത്തിൽ നടന്ന കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) ടൈപ്പ് റൈറ്റിംഗ് ആൻഡ് ഷോർട്ട് ഹാൻഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (https://pareekshabhavan.kerala.gov.in, http://kgtexam.kerala.gov.in ലഭ്യമാണ്.