തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പ്, അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകൾ എന്നിവിടങ്ങളിലെ 2024 – 25 അധ്യയന വര്‍ഷത്തെ എംഎഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ ഏഴിന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ. കമ്മ്യൂണിറ്റി, പി.ഡ്ബ്ല്യു.ഡി. എന്നീ റാങ്ക് ലിസ്റ്റുകള്‍ കോളേജുകളിലേക്ക് നല്‍കിയിട്ടുണ്ട്. വിദ്യാർഥികൾ കോളേജുകളുടെ നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍ 0494 2407016, 2407017, 2660600.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്...