പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

പത്തനംതിട്ട ഗവ. നഴ്സിങ് കോളജിൽ അധ്യാപക ഒഴിവുകൾ: അഭിമുഖം 26വരെ

Sep 24, 2024 at 4:50 pm

Follow us on

തിരുവനന്തപുരം:പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ താൽക്കാലിക ബോണ്ടഡ് ലക്ചറർ, നഴ്സിംഗ് ട്യൂട്ടർ തസ്തികകളിൽ നിയമനം നടത്തുന്നു. ഒഴിവുള്ള 8 തസ്തികളിലേക്ക് അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. സർക്കാർ നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്.സി നഴ്സിങ് പാസായ യോഗ്യരായ വിദ്യാർഥികൾക്കോ / അവരുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽ നിന്നും എം.എസ്.സി നഴ്സിങ് വിജയിച്ച കെഎൻഎംസി രജിസ്ട്രേഷനുള്ള വിദ്യാർഥികൾക്കോ ആണ് അവസരം. 2022-23 അധ്യയന വർഷം എം.എസ്.സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികളെ നിർബന്ധിത ഇന്റേൺഷിപ്പിന് ലഭിക്കുന്നത് വരെയോ അല്ലെങ്കിൽ പരമാവധി ഒരു വർഷം വരെ ഏതാണോ ആദ്യം വരുന്നത് എന്നതിന് അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്.

പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റ് ആയി നല്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി സെപ്റ്റംബർ 24, 25, 26 തീയതികളിൽ രാവിലെ 11.30 ന് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. നഴ്സിംഗ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധി ക്രമത്തിൽ കരാറടിസ്ഥാനത്തിലാണ് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നത്. പ്രതിമാസ സ്റ്റൈപ്പന്റ് 25,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ / സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം എസ് സി നഴ്സിംഗ് വിജയകരമായി പൂർത്തീകരിച്ചതും കെഎൻഎംസി രജിസ്ട്രേഷനും അനിവാര്യമാണ്.

വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 24, 25, 26 തീയതികളിൽ രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0468-2994534, 9746789505 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News