പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾ

Sep 19, 2024 at 6:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
വിവിധ തസ്തി കകളിലായി ആകെ 8113 ഒഴിവുകളുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഓൺലൈനായി ഒക്ടോബർ 13വരെ അപേക്ഷ നൽകാം. ചീഫ് കമേഴ്ഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ (1736 ഒഴിവുകൾ), സ്റ്റേഷൻ മാസ്റ്റർ (994 ഒഴിവുകൾ), ഗുഡ്‌സ് ട്രെയിൻ മാനേജർ (3144ഒഴിവുകൾ), ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്’കം ടൈപ്പിസ്റ്റ് (1507ഒഴിവുകൾ) സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് (732 ഒഴിവുകൾ) തസ്തികളിലേക്കാണ് നിയമനം.
ചീഫ് കമേർഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ തസ്തികകൾക്ക് 35,400 രൂപയും മറ്റെല്ലാ തസ്‌തികകൾക്കും 28,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും ഉണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം മാണ് യോഗ്യത. പ്രായപരിധി 1.1.2025ന് 18 വയസിനും 36വയസിനും ഇടയിൽ. അപേക്ഷകർക്ക് ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. അപേക്ഷ ഫീസ് 500 രൂപയാണ്. സംവരണ വിഭാഗങ്ങൾക്ക് 250 രൂപ. http://rrbchennai.gov.in,
http://rrbthiruvananthapuram.gov.in വഴി നിയമന വിജ്ഞാപനം ലഭിക്കും. അപേക്ഷ നൽകാനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. എല്ലാ തസ്‌തികകൾക്കും കൂടി ഒരു ഓൺലൈൻ അപേക്ഷ നൽകിയാൽ മതി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്/കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Follow us on

Related News