തിരുവനന്തപുരം:മലപ്പുറത്തെ തിരൂര്‍ വിദ്യാഭ്യാസ ജില്ലക്ക് കീഴില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 24 ന് തിരൂര്‍ സ്കൗട്ട് ഹാളില്‍ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് എന്നിവയ്ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ, കാറ്റഗറി മൂന്ന്, നാല് എന്നിവയ്ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു മണി വരെ എന്നിങ്ങനെയാണ് പരിശോധന നടക്കുക. പരീക്ഷാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, കെ ടെറ്റ് മാര്‍ക് ലിസ്റ്റ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പുും എന്നിവയുമായി ഹാജരാവണം. ബി.എഡ്/ ഡി. എല്‍.എഡ് പഠിച്ചു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ഹാജരായാല്‍ മതി. രണ്ടാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെ-ടെറ്റ് പരീക്ഷ എഴുതിയത് എന്നുള്ള പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവും ഇവര്‍ ഹാജരാക്കണം.
ഹിന്ദി അധ്യാപക ഒഴിവ് : അഭിമുഖം 20ന്
🌐പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദം, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കിൽ പി.എസ്.സി നിഷ്‌കർഷിച്ചിട്ടുള്ള തത്തുല്യ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഭിമുഖത്തിനായി സെപ്റ്റംബർ 20 രാവിലെ 10.30ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.