പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

Sep 11, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് 4 പുതിയ ഗവ.ഐടിഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക. ഈ ഐടിഐകളിൽ ആരംഭിക്കുന്ന ട്രേഡുകൾ സംബന്ധിച്ചും തീരുമാനമായി.
🔵നാഗലശ്ശേരി ഗവ. ഐടിഐയിൽ വരുന്ന കോഴ്സുകൾ
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിങ് )
2) കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്
3) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
4) ഇൻഫർമേഷൻ ടെക്നോളജി


🔵 എടപ്പാൾ ഗവ. ഐടിഐയിൽ വരുന്ന കോഴ്സുകൾ
1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
3) മെക്കാനിക് മോട്ടോർ വെഹിക്കിൾ
4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
ഗവ. ഐ.ടി.ഐ പീച്ചി
1) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
2) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
3) ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
4) മെക്കാനിക് മോട്ടോർ വെഹിക്കിൾ
🔵ചാല ഗവ. ഐടിഐയിൽ വരുന്ന കോഴ്സുകൾ.
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2)ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ
3) മറൈൻ ഫിറ്റർ
4) മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ്
5) വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)
നാല് ഐടിഐകളിലായി 60 സ്ഥിരം തസ്തികകളാണ് ഉണ്ടാവുക. ഇവയിലേക്കുള്ള നിയമനം നിലവിലുള്ള ജീവനക്കാരുടെയും തസ്തികകളുടെയും പുനിര്‍വിന്യാസം, പുനഃക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും യോഗത്തിൽ തീരുമാനമായി.

Follow us on

Related News