പ്രധാന വാർത്തകൾ
രാജ്യത്തെ ഏറ്റവും മികച്ച സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ സുവർണ്ണാവസരംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണം

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ, ഫലങ്ങൾ, എംബിഎ സീറ്റൊഴിവ്

Sep 11, 2024 at 4:00 pm

Follow us on

തേഞ്ഞിപ്പലം:തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 12-ന് മൂന്ന് മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7012812984, 8848370850.

പരീക്ഷാ അപേക്ഷ
🌐പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

🌐മൂന്നാം സെമസ്റ്റർ എം.എഡ്., ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം., സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024, സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 (2021 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതൽ ലഭ്യമാകും.

🌐മൂന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2021 മുതൽ 2023 വരെ പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 190/- രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
🌐വിദൂര വിഭാഗം അവസാന വർഷ എം.എ. ഹിസ്റ്ററി ( 1996 മുതൽ 2007 വരെ പ്രവേശനം ) വിദ്യാർഥികൾക്കുള്ള ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാലിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം
🌐ഒന്ന്, നാല്, ആറ്, ഒൻപത് സെമസ്റ്റർ ( 2013 പ്രവേശനം ) ബി.ബി.എ. എൽ.ബി.ബി. സെപ്റ്റംബർ 2023, അഞ്ചാം സെമസ്റ്റർ ( 2015 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി സെപ്റ്റംബർ 2023, അഞ്ചു വർഷ എൽ.എൽ.ബി. എല്ലാ സെമസ്റ്ററുകളും ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. (2003 മുതൽ 2007 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. – കെമിസ്ട്രി, സുവോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.ടെക്. ( 2014 സ്‌കീം ) നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം
🌐നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. – സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി, സുവോളജി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News