തിരുവനന്തപുരം:കായിക നേട്ടങ്ങള്‍ക്കായി നിരന്തമായ പരിശീലനവും ലക്ഷ്യബോധവും ആവശ്യമാണെന്ന് മലപ്പുറം ഫുട്ബോള്‍ ക്ലബ്ബ് മുഖ്യപരിശീലകന്‍ ജോണ്‍ ചാള്‍സ് ഗ്രിഗറി. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്പോര്‍ട്സ് കോണ്വൊക്കേഷന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യത്തിലെത്താന്‍ ദിവസവും പരിശീലനം ആവശ്യമാണ്. അത് വിട്ടുവീഴ്ചയില്ലാതെ ചെയ്യണമെന്നും ഗ്രിഗറി പറഞ്ഞു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സര വിജയികള്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്കോളര്‍ഷിപ്പ്, സ്പോര്‍ട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകള്‍ക്കുള്ള ട്രോഫി, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവയാണ് ചടങ്ങില്‍ വിതരണം ചെയ്തത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. 3077 പോയിന്റോടെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഓവറോള്‍ വിഭാഗം ഒന്നാം സ്ഥാനം നേടി. കൊടകര സഹൃദയ കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവയാണ് ഈ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. 1312 പോയിന്റോടെ തൃശ്ശൂര്‍ വിമല കോളേജാണ് വനിതാ വിഭാഗത്തിലെ ചാമ്പ്യന്മാര്. ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സഹൃദയ കോളേജ് കൊടകര എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജ് 1874 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സഹൃദയ കൊടകര എന്നിവയാണ് ഈ വിഭാഗത്തിലെ രണ്ട്, മൂന്ന് സ്ഥാനക്കാര്‍. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എം.ബി. ഫൈസല്‍, ഡോ. ടി. വസുമതി, ടി.ജെ. മാര്ട്ടിന്, എ.കെ. അനുരാജ്, പി. മധുകുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ് വിന് സാംരാജ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. ബിജു ലോണ, ഡോ. ജി. ബിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...