തിരുവനന്തപുരം:ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ സ്കോകർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംഇ, എംടെക്, എംഡിസൈൻ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഡ്യൂവൽ ഡിഗ്രി കോഴ്സുകളിൽ അവസാനത്തെ ഒരു വർഷം മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. കോഴ്സ് പ്രവേശനസമയത്ത് GATE / CEED എന്നിവയിൽ ഒന്നിൽ യോഗ്യതയുണ്ടായിരിക്കണം. എഐസിടിഇ അംഗീകാരമുള്ള ഫുൾ ടൈം വിദ്യാർഥികൾക്കു പ്രതിമാസം 12,400 രൂപ വീതം 2വർഷം വരെ സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://aicte-india.org സന്ദർശിക്കുക. വെബ്സൈറ്റ് വഴി നവംബർ 30വരെ അപേക്ഷ നൽകാം.
ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ ബിരുദ കോഴ്സുകളിലെ വിദ്യാർഥികൾക്കുള്ള സ്റ്റേറ്റ്...