തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ പോസ്റ്റ് ബാച്ച്ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 2025 ഫെബ്രുവരി 2നാണ് പരീക്ഷ. ഭുവനേശ്വർ, ഡൽഹി, ബോംബൈ, , ഭിലായ്, ധൻബാദ് (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്), ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോദ്പുർ, കാൺപുർ, ഖരഗ്‌പുർ, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്‌ന, റൂർഖി, റോപാർ, തിരുപ്പതി, വാരാണസി (ബനാറസ് ഹിന്ദു സർവകലാശാല) എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ വിവിധ പോസ്റ്റ് ബാച്ചർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായാണ് ജാം പരീക്ഷ നടത്തുന്നത്. എം.എസ്.സി., എം.എസ്.സി. (ടെക്.), എം.എസ്. (റിസർച്ച്), എം.എസ്‌സി.- എം.ടെക്. ഡ്യുവൽ ഡിഗ്രി, ജോയൻറ് എം.എസ്‌സി.- പിഎച്ച്.ഡി., എം.എസി.- പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി എന്നിവയാണ് ജാം വഴി പ്രവേശനം നേടാൻ കഴിയുന്ന കോഴ്സുകൾ.
ഒരു പേപ്പറിന് 1800 രൂപയാണ് ഫീസ്. വനിതകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർ 900 രൂപ പരീക്ഷാഫീസ് നൽകണം. മറ്റുള്ളവർ രണ്ടു പേപ്പറിനുള്ള അപേക്ഷാഫീസ് യഥാക്രമം 1250/2500 രൂപ അടയ്ക്കണം. അപേക്ഷ ഒക്ടോബർ 11വരെ നൽകാം. http://jam2025.iitd.ac.in വഴി അപേക്ഷ നൽകണം.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....