പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

Aug 13, 2024 at 6:30 pm

Follow us on

തൃശൂർ:കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് http://celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമർപ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2024 സെപ്റ്റംബർ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി 2024 സെപ്റ്റംബർ 10, ചൊവ്വാഴ്ച്ച ആണ്.

കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് celkau@gmail.com ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്

Follow us on

Related News