പ്രധാന വാർത്തകൾ
എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

വാട്ടർ ബോട്ടിൽ ചിലപ്പോൾ ബാക്ടീരിയ ബോട്ടിൽ ആയേക്കാം: ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

Aug 9, 2024 at 6:00 am

Follow us on

തിരുവനന്തപുരം:വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ളവർ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് വാട്ടർ ബോട്ടിൽ. ഒരു വാട്ടർബോട്ടിൽ സ്ഥിരമായി കൂടെ കൊണ്ടു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ വാട്ടർ ബോട്ടിൽ നിങ്ങൾക്ക് ആരോഗ്യ പ്രശ്‌ന‌ങ്ങൾ സൃഷ്ടിച്ചേയ്ക്കും. വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതു പോലെതന്നെ പ്രധാനമാണ് ഇടയ്ക്കിടെ വാട്ടർ ബോട്ടിൽ ഇടയ്ക്കിടെ കഴുകുന്നതും. ചില പഠനമനുസരിച്ച് സ്ഥിരമായി ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകളിൽ ശരാശരി 20.8m സിഎഫ്‍യു ബാക്ടീരിയ അടങ്ങിയിരിക്കും എന്നാണ്. ഇത് ടോയിലറ്റ് സീറ്റ് പാഡിലുള്ള സൂഷ്മാണുക്കളേക്കാൾ 40,000 മടങ്ങ് കൂടുതലാണെന്നും ചൂണ്ടിക്കാട്ടുന്നു. ഓരോ തവണയും വെള്ളം കുടിക്കുമ്പോഴും വായിൽ നിന്ന് ബാക്ടീരിയകൾ കുപ്പിയിലേക്ക് കൈമാറുകയും അത് പിന്നീട് വാട്ടർ ബോട്ടിലിൽ പെരുകുകയും ചെയ്യുന്നു. ഇതിനു പുറമെ വാട്ടർ ബോട്ടിലിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടാനും അതിൻ്റെ ഫലമായി ബാക്ടീരിയകൾ പെരുകാനും സാധ്യതയുണ്ട്.

ഈർപ്പം കാരണം ബാക്‌ടീരിയകൾക്ക് കഴിയാൻ അനുയോജ്യമായ അന്തരീക്ഷമാണ് വാട്ടർ ബോട്ടിലിനുള്ളത്. ഇത്തരം ബാക്ടീരിയകൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. വയറിളക്കം അല്ലെങ്കിൽ ഛർദ്ദി പോലുള്ള ആമാശയ രോഗങ്ങൾക്കും മൂത്രത്തിലെയും കുടലിലെയും അണുബാധയ്ക്കും വഴിവെക്കുന്നു. ന്യുമോണിയ പോലുള്ള മാരക അസുഖങ്ങൾക്ക് പോലും കാരണമാകുന്ന ഒന്നാണ് വാട്ടർ ബോട്ടിലിലെ അണുബാധകൾ. മാത്രമല്ല കുപ്പിയ്ക്കുള്ളിൽ പൂപ്പൽ അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ ഇത് മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകളിലെ ചുവപ്പ് ചൊറിച്ചിൽ അലർജി എന്നിവയിലേക്കും നയിക്കുമെന്ന് പറയുന്നു. ആസ്ത്മയുള്ള വരാണെങ്കിൽ ഈ ലക്ഷണങ്ങൾ കുറച്ചധികം ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കും. പരിഹാരം അസുഖം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ഓരോ ഉപയോഗത്തിനും ശേഷവും നിങ്ങളുടെ വാട്ടർ ബോട്ടിൽ നന്നായി വൃത്തിയാക്കണം. എല്ലാ ആഴ്ചകളിലും രണ്ടു ദിവസമെങ്കിലും ബോട്ടിൽ നന്നായി കഴുകണം. ബാക്‌ടീരിയയെ തുരത്താൻ ചൂടുവെള്ളവും കഴുകാനുപയോ​ഗിക്കുന്ന ലിക്വിഡും മാത്രം മതി. ചൂടുള്ള സോപ്പ് മിശ്രിതം കൊണ്ട് കുപ്പി നിറയ്ക്കുക ചുറ്റും കറക്കുക അല്ലെങ്കിൽ ഒരു ഡിറ്റർജൻ്റ് മിശ്രിതത്തിൽ മുക്കിവയ്ക്കുക. അതല്ലെങ്കിൽ പകുതി വിനാഗിരിയും പകുതി വെള്ളവും കലർന്ന ലായനി രാത്രി മുഴുവൻ കുപ്പിയിൽ ഒഴിച്ച് വെച്ച് രാവിലെ കഴുകാം. കഴുകി വൃത്തിയാക്കാത്ത വാട്ടർ ബോട്ടലിൽ നിന്ന് വെള്ളം കുടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.

Follow us on

Related News