പ്രധാന വാർത്തകൾ
അവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ലഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവുംകേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണംഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനംപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സർട്ടിഫിക്കറ്റ് ലഭിക്കും

Aug 7, 2024 at 7:00 am

Follow us on

വയനാട്: വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സ്കൂൾ സർട്ടിഫിക്കറ്റ് ലഭിക്കും.
ദുരിതം വിതച്ച വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഹമ്മദ്‌ നബീലിന്റെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടമായിരുന്നു. 2018 – ൽ SSLC പാസായ മുഹമ്മദ്‌ നബീലിന് തുടർ പഠനത്തിനായി ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ചു. എന്നാൽ ഇന്ന് നബീലിന്റെ കയ്യിൽ സർട്ടിഫിക്കറ്റുകൾ ഇല്ല. കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടാണ് നബീൽ സർട്ടിഫിക്കേറ്റ് ലഭ്യമാക്കണമെന്ന ആവശ്യം പറഞ്ഞത്. തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നബീൽ മന്ത്രിക്ക് അപേക്ഷ നൽകി. നബീൽ കൈമാറിയ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകി. പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥൻ സത്വര നടപടിയെന്നോണം സർട്ടിഫിക്കറ്റ് തയ്യാറാക്കി. ഓഗസ്റ്റ് 7ന് ബുധനാഴ്ച്ച വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന നബീലിന് സർട്ടിഫിക്കറ്റ് നേരിട്ട്‌ നൽകും.

Follow us on

Related News