പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സർട്ടിഫിക്കറ്റ് ലഭിക്കും

Aug 7, 2024 at 7:00 am

Follow us on

വയനാട്: വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സ്കൂൾ സർട്ടിഫിക്കറ്റ് ലഭിക്കും.
ദുരിതം വിതച്ച വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഹമ്മദ്‌ നബീലിന്റെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടമായിരുന്നു. 2018 – ൽ SSLC പാസായ മുഹമ്മദ്‌ നബീലിന് തുടർ പഠനത്തിനായി ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ചു. എന്നാൽ ഇന്ന് നബീലിന്റെ കയ്യിൽ സർട്ടിഫിക്കറ്റുകൾ ഇല്ല. കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടാണ് നബീൽ സർട്ടിഫിക്കേറ്റ് ലഭ്യമാക്കണമെന്ന ആവശ്യം പറഞ്ഞത്. തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നബീൽ മന്ത്രിക്ക് അപേക്ഷ നൽകി. നബീൽ കൈമാറിയ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകി. പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥൻ സത്വര നടപടിയെന്നോണം സർട്ടിഫിക്കറ്റ് തയ്യാറാക്കി. ഓഗസ്റ്റ് 7ന് ബുധനാഴ്ച്ച വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന നബീലിന് സർട്ടിഫിക്കറ്റ് നേരിട്ട്‌ നൽകും.

Follow us on

Related News