കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നല്‍കുന്ന കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.ഐസ് ആണ് റോമാട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റത്തില്‍ (ആര്‍.പി.എ.എസ്) മൂന്നു മാസം, ഒരു മാസം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നത്.
മലേഷ്യ ആസ്ഥാനമായുള്ള എസ്.ജി ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കോഴ്സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം. പ്രായം 18നും 60നും മധ്യേ.
കൃഷി, ഡാറ്റാ പ്രോസസിംഗ്, ത്രീഡി ഇമേജിംഗ്, മൈനിംഗ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സിനിമ തുടങ്ങിയ മേഖലകളില്‍ ഡ്രോണിന്‍റെ ഉപയോഗം, ഡ്രോണ്‍ റേസിംഗ്, ഡ്രോണ്‍ ഫ്ളൈറ്റ് പ്ലാനിംഗ് ആന്‍റ് ഓപ്പറേഷന്‍സ്, ഡ്രോണ്‍ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സിലബസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും https://ses.mgu.ac.in, https://asiasoftlab.in/ എന്നീ ലിങ്കുകളില്‍ ലഭിക്കും. ഓഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 7012147575 / 9395346446 / 9446767451. ഇമെയില്‍-uavsesmgu@email.com