പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

Aug 6, 2024 at 10:00 am

Follow us on

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ പഠനം ആഗ്രഹിക്കുന്നവർക്കായാണ് ഞങ്ങൾ പോളണ്ടിലെ 5 മികച്ച സർവ്വകലാശാലകളെ പരിചയപ്പെടുത്തുന്നത്. ഉപരി പഠനത്തിനായി വിദ്യാർഥികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് പോളണ്ട്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുറഞ്ഞ ഫീസ്, സുരക്ഷ, കുറ്റകൃത്യ കണക്കുകൾ കുറവ് തുടങ്ങി നിരവധി കാരണങ്ങളാണ് വിദ്യാർത്ഥികൾക്ക് പോളണ്ടിനെ പ്രിയമാക്കുന്നത്. പഠനത്തിന് ശേഷം മികച്ച തൊഴിൽ സാധ്യതയും ഇവിടെത്തെ പ്രത്യേകതയാണ്. ഇനി പരിചയപ്പെടുത്താൻ പോകുന്നത് പോളണ്ടിലെ മികച്ച 5 സർവ്വകലാശാലകളെക്കുറിച്ചാണ്.

യൂണിവേഴ്സിറ്റി ഓഫ് വാർസോ
🔵പോളണ്ടിലെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ് വാർസോ. 2025 QS റാങ്കിങ് പ്രകാരം 258-ാമത് സ്ഥാനമാണ് ഈ സർവകലാശാലയ്ക്കുള്ളത്. കിഴക്കൻ യൂറോപ്പിലെ സർവകലാശാല റാങ്കിങിൽ രണ്ടാം സ്ഥാനമാണുള്ളത്.

ജാഗിലിയോണിയൻ സർവകലാശാല
🔵ക്രാകൗവിലാണ് ഈ സർവകലാശാല സ്ഥിതി ചെയ്യുന്നത്. പഠനസൗകര്യത്തിൽ പേരുകേട്ട ഈ സർവകലാശാലയിൽ 4000 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. QS വേൾഡ് റാങ്കിങിൽ 312-ാം സ്ഥാനമാണുള്ളത്. വിവിധ ഡിപ്പാർട്ട്മെന്റുകളും വിദേശ ഭാഷ പഠനത്തിനും അവസരമുണ്ട്. ഗവേഷണത്തിനും മികച്ച സാധ്യതകൾ ഇവിടെയുണ്ട്

വാർസോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി
🔵എൻജിനിയറിങ്ങിനും അപ്ലൈഡ് സയൻസിനും പേരുകേട്ട ക്യാംപാസാണിത്. ബിഎസ്‌സി, എംഎസ്‌സി പ്രോഗ്രാമുകൾ, ഇംഗ്ലീഷ് ഭാഷ പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യമാർന്ന കോഴ്‌സുകൾ ഇവിടെയുണ്ട്. 2025 QS റാങ്കിങ് പ്രകാരം 527-ാം റാങ്കാണ് ഈ സർവകലാശാല നേടിയിട്ടുള്ളത്.

ആദം മിക്കവിച്ച് യൂണിവേഴ്‌സിറ്റി, പോൻ
🔵പോളണ്ടിൽ നിങ്ങൾക്ക് ഗവേണം ചെയ്യാനാണ് താത്പര്യമെങ്കിൽ മികച്ച ഓപ്ഷനാണ് ഈ സർവകലാശാല. ഗവേഷണത്തിന് പ്രാമുഖ്യം നൽകുന്ന ഈ സർവകലാശാലയിൽ നിരവധി വിദ്യാർഥികളാണ് പഠനത്തിനായി എത്തുന്നത്. കുട്ടികൾക്കനുസൃതമായി നിരവധി സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. വികലാംഗകർക്കും സ്കോളർഷിപ്പുണ്ട്. ഇതിന് പുറമേ വൺ ടൈം ഗ്രാൻറുകളും ലഭ്യമാക്കുന്നുണ്ട്.

ഗഡാൻസ്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി
🔵പബ്ലിക്ക് ഓട്ടോണോമസ് സ്റ്റേറ്റ് സർവകലാശാലയാണിത്. പോളിഷ് ഭാഷയിൽ 40 പ്രോഗ്രാമുകളും, 20 എണ്ണം ഇംഗ്ലീഷ് പ്രോഗ്രാമുകളുമാണ്. ബാച്ചിലർ, മാസ്റ്റേർസ്, ഡോക്‌ടറൽ പ്രോഗ്രാമുകൾ ലഭ്യമാണ്.

Follow us on

Related News