തിരുവനന്തപുരം:ബാച്ചിലർ ഓഫ് ഡിസൈൻ 2024-25 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് ഏഴു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്
🔵ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് 2024-25 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് ഏഴു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.