തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) ഡെസ്ക്ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഡാറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, പി.എച്ച്.പി, പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, എം.എസ്. ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, സി++ പ്രോഗ്രാമിങ്, സി പ്രോഗ്രാമിങ്, ജാവ പ്രോഗ്രാമിങ്, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിങ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നേരിട്ടോ, 0471-2490670 എന്ന നമ്പറിലോ ബന്ധപ്പെടുക.
എൽബിഎസിൽ ഹൃസ്വകാല കോഴ്‌സുകൾ
🔵കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ സ്കിൽ അപെക്സ് അക്കാദമി നടത്തുന്ന ഏവിയേഷൻ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9746340093, 8139850288 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.