തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടി.എസ് പോസ്റ്റുകളിൽ 4 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 14 ന് മുമ്പായി
തപാൽ വഴിയോ നേരിട്ടോ അപേക്ഷ നൽകാം.
മൾട്ടി പർപ്പസ് വർക്കർ- പാലിയേറ്റീവ് നഴ്സ് (2-ഒഴിവുകൾ) മൾട്ടി പർപ്പസ് വർക്കർ (2-ഒഴിവുകൾ) എന്നീ തസ്തികകളിലാണ് നിയമനം. മൾട്ടി പർപ്പസ് വർക്കർ- പാലിയേറ്റീവ് നഴ്സ് എന്നിവയ്ക്ക് ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. മൾട്ടി പർപ്പസ് വർക്കർ തസ്തികയ്ക്ക് HSE/VHSE / DCA ആണ് യോഗ്യത. മൾട്ടി പർപ്പസ് വർക്കർ – പാലിയേറ്റീവ് നഴ്സിന് 15000 രൂപയും മൾട്ടി പർപ്പസ് വർക്കർക്ക് 15000 രൂപയുമാണ് ശമ്പളം.