തിരുവനന്തപുരം:ബംഗളൂരുവിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളജിലെ യുനാനി (BUMS) ഡിഗ്രി (1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ സിദ്ധ ഡിഗ്രി (BSMS) കോഴ്സിലേക്കും (1 സീറ്റ്) ഓരോ സീറ്റുകളിലേക്ക് 2024-25 അധ്യയന വർഷം നീറ്റ് യോഗ്യത നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റ് രേഖകൾ ഉൾപ്പെടെ അപേക്ഷ ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ജൂലൈ 23ന് വൈകുന്നേരം നാലു മണിക്ക് മുൻപായി ലഭിക്കത്തക്ക വിധത്തിൽ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, എം. ജി. റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ http://ayurvedacollege.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: director.ame@kerala.gov.in, വൈകി ലഭിക്കുന്നതും, അപൂർണ്ണവും ആയ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









