തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം, ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം എന്നിവയാണ് സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലേക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത. ജേണലിസത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. കൂടാതെ സബ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നത് മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധ സർക്കാർ സ്‌ഥാപനങ്ങളിൽ പിആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷ പരിചയം അപേക്ഷകന് ഉണ്ടായിരിക്കണം. പ്ലസ് ടു, വീഡിയോ എഡിറ്റിങ് ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ജയം എന്നിവയാണ് കണ്ടന്റ് എഡിറ്റർ തസ്തികയിലേക്കുള്ള യോഗ്യത. ഒരാൾക്ക് ഒരു
തസ്തിക്കേയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. വിശദ വിവരങ്ങൾക്ക് http://prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...