തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോർപറേഷനിലെ ഹൗസ് കീപ്പിങ് കോർഡിനേറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണുള്ളത്. പത്താം ക്ലാസ്സ് വിജയമാണ് മിനിമം വിദ്യാഭ്യാസയോഗ്യത . 60 വയസുവരെയാണ് പ്രായപരിധി. മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ / തത്തുല്യം, കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡിപ്ലോമ ഇന്‍ ഹൗസ് കീപ്പിങ് / ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മൈക്രോസോഫ്റ്റ് ഓഫീസില്‍ പ്രാവീണ്യം (വേഡ്, എക്‌സല്‍), ഡ്രാഫ്റ്റിങ്ങില്‍ പ്രാവീണ്യവും, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ പ്രാവീണ്യം എന്നിവയാണ് അപേക്ഷകർക്കുള്ള യോഗ്യത. കൂടാതെ ടൈപ്പിങ് കൂടി അറിഞ്ഞിരിക്കണം. 35000 രൂപയാണ് ശമ്പളം. അപേക്ഷ ഫീസ് ഉണ്ടായിരിക്കില്ല. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ
തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം....