പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെ

Jul 13, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര സർക്കാർ സ്ഥാപനമായ ചെന്നൈയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS)യിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 24 ഒഴിവുകളുണ്ട് . റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. താത്കാലികമായി ആണ് നിയമനം നടക്കുക. റിസര്‍ച്ച് അസോസിയേറ്റ് -10, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ – 05, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ – 01, ഓഫീസ് അസിസ്റ്റന്റ് – 08 എന്നിങ്ങനെയാണ് ഒഴിവുകൾ. റിസര്‍ച്ച് അസോസിയേറ്റ് 45 വയസും,സീനിയര്‍ റിസര്‍ച്ച് ഫെല്ലോ 35 വയസും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ 28 വയസും,
ഓഫീസ് അസിസ്റ്റന്റ് 30 വയസുമാണ് പ്രായപരിധി.റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിൽ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിദ്ധ മെഡിസിനില്‍ പിജിയും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (തമിഴ്) തസ്തികയിൽ തമിഴില്‍ ബിരുദാനന്തര ബിരുദവും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ( ഇംഗ്ലീഷ്)തസ്തികയിൽ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (ഹിന്ദി) തസ്തികയിൽ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ  തസ്തികയിൽ എം.എസ്.സി മൈക്രോബയോളജി/ അപ്ലൈഡ് മൈക്രോബയോളജി/ ക്ലിനിക്കല്‍ മൈക്രോബയോളജി/ മെഡിക്കല്‍ മൈക്രോബയോളജിയും, ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. 20000 മുതൽ 470000 രൂപ വരെയാണ് ശമ്പളം.യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 22 വരെ തപാൽ മുകേനെ താഴെ കാണുന്ന മേൽവിലാസത്തിൽ അപേക്ഷ അയക്കാം . അപേക്ഷ ഫോം വിജ്ഞാപനത്തിൽ ലഭ്യമാണ്.
മേൽവിലാസം
Central Council for
Research in Siddha,
HQ, Office,
Tambaram
Sanatorium,
Chennai – 600047.

Follow us on

Related News