തിരുവനന്തപുരം: ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപനമാണ്. 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഏട്ടു ഒഴിവുകൾ വനിതകൾക്ക് ആണ്. അപേക്ഷകർ അവിവാഹതരയായിരിക്കണം എന്ന മാനദണ്ഡവും ഉണ്ട്. അപേക്ഷകർ 2005 ജൂലായ് 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ) ആയിരിക്കണം. പ്ലസ്ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജയം/തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ആകെ 70 ശതമാനം മാർക്കും പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം എന്നതാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ അപേക്ഷകർ 2024-ലെ ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിച്ചവരായിരിക്കണം. അപേക്ഷ ജൂലൈ 20 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...