തിരുവനന്തപുരം:റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി എന്‍ജിനീയര്‍, എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ഡെപ്യൂട്ടി എക്‌സിക്യുട്ടീവ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ്, ജൂനിയര്‍ ഓഫീസര്‍, എക്‌സിക്യുട്ടീവ് എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ടെക്നിക്കല്‍ വിഭാഗത്തില്‍ 259 ഒഴിവും നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ 28 ഒഴിവുമുണ്ട്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി), ജൂനിയര്‍ എക്‌സിക്യുട്ടീവ് (ഫിനാന്‍സ്) തസ്തികകൾ ഒഴിച്ച് ബാക്കി തസ്തികകളിലേക്ക് പ്രവർത്തിപരിചയം നിർബന്ധമാണ്. എന്‍ജിനീയറിങ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിരുദം/ഡിപ്ലോമ/എം.സി.എ./എം.ബി.എ./ സി.എ./ സി.എം.എ എന്നിവയാണ് യോഗ്യത.എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുക്കുക.ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ ഫോട്ടോ,ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ നിർദ്ധിശ്ട മാതൃകയിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പടെയുള്ള വിശദവിവരങ്ങൾക്ക്
http://meconlimited.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
![സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ](https://schoolvartha.com/wp-content/uploads/2022/02/images-2021-12-07T170338.386.jpeg)
സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ
തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലെ...