പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

Jul 10, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം. പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സും മാ​ത്ത​മാ​റ്റി​ക്സും നി​ർ​ബ​ന്ധ വി​ഷ​യ​ങ്ങ​ളോ​ടൊ​പ്പം കെ​മി​സ്ട്രി/​ബ​യോ​ള​ജി/​വൊ​ക്കേ​ഷ​ന​ൽ/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ​സ്/​എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​ഫി​ക്സ്/​​ബി​സി​ന​സ് സ്റ്റ​ഡീ​സ് വി​ഷ​യ​ങ്ങ​ളി​ലൊ​ന്നു​കൂ​ടി പ​ഠി​ച്ച് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം,അ​ല്ലെ​ങ്കി​ൽ മാ​ത്ത​മാ​റ്റി​ക്സ് നി​ർ​ബ​ന്ധ വി​ഷ​യ​മാ​യി പ​ഠി​ച്ച് ത്രിവത്സര ഡിപ്ലോമയിൽ 45 ശതമാനം മാർക്ക്‌ നേടി വിജയിക്കണം എന്നിങ്ങനെ ആണ് പുതിയ ഭേദഗതി അനുസരിച്ചുള്ള യോഗ്യത. 2024-25 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ പ​ഞ്ച​വ​ത്സ​ര ബി.​ആ​ർ​ക് പ്ര​വേ​ശ​നത്തിന് പുതിയ യോഗ്യത മാനദണ്ടം ബാധകമാകും. പട്ടികജാതി/ വർഗം ഉൾപ്പടെ ചില വർഗ്ഗക്കാർക്ക് സംവരാനനുശ്രീതമായി യോഗ്യതപരീക്ഷയിൽ മാർക്ക്‌ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://nata.in എന്ന വെബ്സൈറ്റ് സന്ദർശിക്കു.

Follow us on

Related News