തിരുവനന്തപുരം:രാജ്യത്ത് വിവിധ റെയിൽവേ സോണുകളിൽ കൂടുതൽ ലോക്കോ പൈലറ്റുമാരുടെ നിയമനത്തിന് നടപടി തുടങ്ങി. അധികമായി 13,000 പുതിയ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെ നിയമനം നടത്തുമെന്നാണ് വിവിരം. എല്ലാ സോണൽ റെയിൽവേയിയിലേയും ജനറൽ മാനേജർമാർക്ക് അയച്ച റിപ്പോർട്ട് പ്രകാരം 18,799 ഒഴിവുകൾ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ പ്രഖ്യാപിച്ച ഒഴിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടിയിലധികം വര്‍ധനയാണ് പുതിയതായി വന്നിരിക്കുന്നത്. നിയമന നടപടികൾ അറമ്പിക്കാൻ റെയിൽവേ ബോർഡ് അതത് സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...