തിരുവനന്തപുരം:രാജ്യത്തെ വിവിധ പരീക്ഷകൾ സുതാര്യമായും സുഗമവുമായും നടത്തുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. നീറ്റ്- നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിവിധ മത്സര പരീക്ഷാ നടത്തിപ്പ് രീതിയിൽ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എൻടിഎയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിർദേശങ്ങൾ നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ ആണ് മെമ്പർ സെക്രട്ടറി. എയിംസ് മുൻ ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ.രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമമാണ്. പങ്കജ് ബൻസാൽ, ഡൽഹി ഐ.ഐ.ടി. ഡീൻ ആദിത്യ മിത്തൽ എന്നിവർ അംഗങ്ങളാണ്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...