കണ്ണൂർ:2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുവാൻ അവസരം. പുതിയതായി ജൂലൈ 5വരെ അപേക്ഷ നൽകാം. ബി എ അഫ്‌സൽ-ഉൽ-ഉലമ പ്രോഗ്രാമുകളിലേക്ക് 20.06.2024 തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 22.06.2024 ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും 26.06.2024 നു ഫൈനൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.
ബിഎഡ് പ്രവേശനം
2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി എഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 04.07.2024 ആണ്. ട്രയൽ റാങ്ക്ലിസ്റ്റ് 05.07.2024 ന് പ്രസിദ്ധീകരിക്കുന്നതും ഫൈനൽ റാങ്ക് ലിസ്റ്റ് 12.07.2024 നു പ്രസിദ്ധീകരിക്കുന്നതുമാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രവേശന പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്റററുകളിലെ വിവിധ യു ജി/ പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 22/06/2024, 23/06/2024, 24/06/2024 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.