പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

കണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

Jun 22, 2024 at 4:30 pm

Follow us on

കണ്ണൂർ:2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുവാൻ അവസരം. പുതിയതായി ജൂലൈ 5വരെ അപേക്ഷ നൽകാം. ബി എ അഫ്‌സൽ-ഉൽ-ഉലമ പ്രോഗ്രാമുകളിലേക്ക് 20.06.2024 തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 22.06.2024 ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും 26.06.2024 നു ഫൈനൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.

ബിഎഡ് പ്രവേശനം
2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി എഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 04.07.2024 ആണ്. ട്രയൽ റാങ്ക്ലിസ്റ്റ് 05.07.2024 ന് പ്രസിദ്ധീകരിക്കുന്നതും ഫൈനൽ റാങ്ക് ലിസ്റ്റ് 12.07.2024 നു പ്രസിദ്ധീകരിക്കുന്നതുമാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രവേശന പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്റററുകളിലെ വിവിധ യു ജി/ പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 22/06/2024, 23/06/2024, 24/06/2024 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News