തിരുവനന്തപുരം:സംസ്ഥാനത്ത് ജൂലൈ ഒന്നിന് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമാകുമ്പോൾ വിവിധ കോളജുകളിൽ പ്രവേശനം നേടിയെത്തുന്ന നവാഗത വിദ്യാർത്ഥികൾക്ക് ഒരുക്കുന്ന സ്വാഗതോത്സവ പരിപാടിക്ക് മലയാളത്തിൽ ഉചിതമായ പേരുകൾ ക്ഷണിക്കുന്നതായി മന്ത്രി ഡോ. ആർ ബിന്ദു. തൊഴിൽ ശേഷി വളർത്തലും ഗവേഷണ പ്രവർത്തനങ്ങളും സംയോജിക്കുംവിധം നമ്മുടെ ക്യാമ്പസ് അന്തരീക്ഷം സർഗ്ഗാത്മകമായി മാറ്റുന്നതാണ് നാലുവർഷ ബിരുദ പരിപാടി. ഈ ആകർഷകത്വം പ്രതിഫലിക്കുന്ന തരത്തിലുള്ള പേരുകൾക്കാവും മുൻഗണന നൽകുക. ഒരാൾക്ക് ഒന്നിലേറെ പേരും നിർദ്ദേശിക്കാം. പേരു നിർദ്ദേശങ്ങൾ ജൂൺ 24ന് രാവിലെ പത്തുമണിയ്ക്കകം
hednlogocontest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നതിന് പുരസ്കാരം നൽകും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...