തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയുടെ (കീം 2024) ഉത്തര സൂചികകളിലെ പരാതികൾ അയക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15നു വൈകിട്ട് അഞ്ചുവരെ നീട്ടി. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഭിന്നശേഷിക്കാരുടെ പരിശോധന
🔵സംസ്ഥാനത്തെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി മെഡിക്കൽ ബോർഡ് ജൂൺ 19 മുതൽ 29 വരെ (ജൂൺ 23 ഒഴികെ) രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് കോൺഫറൻസ് ഹാളിൽ നടത്തും. വിശദ വിവരങ്ങൾക്ക് : http://cee.kerala.gov.in, 0471 2525300.