പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

വരാനിരിക്കുന്ന എംജി സർവകലാശാല പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

May 15, 2024 at 5:00 pm

Follow us on

കോട്ടയം: ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളുടെ (സിബിസിഎസ് – 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017, 2018, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 30 വരെ ഫൈനോടു കൂടിയും ജൂൺ ഒന്നു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – പുതിയ സ്‌കീം, 2017-2019 അഡ്മിഷൻ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – പഴയ സ്‌കീം) കോഴ്‌സിൻറെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് മെയ് 18 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 21 വരെ ഫൈനോടു കൂടിയും മെയ് 22ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബിഎഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ – ഇൻറലക്ച്വൽ ഡിസെബിലിറ്റി/ ലേണിംഗ് ഡിസെബിലിറ്റി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2020 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 27ന് ആരംഭിക്കും. നാളെ(മെയ് 17) വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 18ന് ഫൈനോടു കൂടിയും മെയ് 20 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ സിബിസിഎസ്(പുതിയ സ്‌കീം – 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019, 2020, 2021, 2022 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
മെയ് 30 വരെ ഫൈനോടു കൂടിയും ജൂൺ ഒന്നു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴു മുതൽ പത്തു വരെ സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി(2015 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2012-2013 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
മെയ് 28ന് ഫൈനോടു കൂടിയും മെയ് 29ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.വോക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ് – പുതിയ സ്‌കീം) പരീക്ഷകൾക്ക് മെയ് 22 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 25 വരെ ഫൈനോടു കൂടിയും മെയ് 28 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എംബിഎ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെൻറ്, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 23 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 25 വരെ ഫൈനോടു കൂടിയും മെയ് 28 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ(2022 അഡ്മിഷൻ റഗുലർ, 2020-2021 അഡ്മിഷൻ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ ഫൈനൽ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 29ന് ആരംഭിക്കും. മെയ് 22 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 23ന് ഫൈനോടു കൂടിയും മെയ് 24ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
🔵നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻ മെഷീൻ ലേണിംഗ്/ഡാറ്റ് സയൻസ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും – മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ നാലു മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി
🔵അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 27ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി കോഴ്‌സിൻറെ ഒൻപതാം സെമസ്റ്റർ പരീക്ഷകൾ മെയ് 27നും ഒന്നാം സെമസ്റ്റർ പരീക്ഷകൾ മെയ് 28നും തുടങ്ങും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ ത്രിവത്സര എൽഎൽബി(2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2010-2014 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 22ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് നാനോസയൻസ് ആൻറ് നാനോടെക്‌നോളജി ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്‌സ്(നാനോസയൻസ് ആൻറ് നാനോടെക്‌നോളജി), എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻറ് നാനോടെക്‌നോളജി) (ഫാക്കൽറ്റി ഓഫ് സയൻസ് – 2021-23 ബാച്ച് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ്(ഡാറ്റാ അനലിറ്റിക്‌സ്) (2022 അഡ്മിഷൻ റഗുലർ നവംബർ 2023), എംഎസ്സി മാത്തമാറ്റിക്‌സ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow us on

Related News