തിരുവനന്തപുരം:നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാ നടത്തിപ്പ് കോളേജുകളുടെ ചുമതലയിൽ ആകുന്നതിനെക്കുറിച്ചും മതിയായ ചോയ്‌സുകൾ ലഭ്യമാകുന്നതിനെക്കുറിച്ചും അടക്കമുള്ള ആശങ്കകളാണ് വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പങ്കുവച്ചത്. ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് വിദ്യാർത്ഥി നേതാക്കൾക്ക് മന്ത്രി ബിന്ദു യോഗത്തിൽ ഉറപ്പു നൽകി. യോഗത്തിൽ അനുശ്രീ. കെ (SFI),അഫ്സൽ. ഇ (SFI),എ സി.അമീൻ എ.എ (KSU), ഗോപു നെയ്യാർ (KSU), ശരത് കുളത്തൂർ (KSU), കബീർ.പി (AISF),രാഹുൽ.എം (AISF), ഡോ. വൈശാഖ് സദാശിവൻ (ABVP), എം.എസ്.അനന്തു (ABVP) എന്നിവർ പങ്കെടുത്തു.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...