തേഞ്ഞിപ്പലം:2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CUCAT 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 12 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 28, 29, 30 തീയതികളില്‍ വിവിധ സെന്ററുകളിലായി നടക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017.
പരീക്ഷാ അപേക്ഷ
🔵അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CBCSS & CUCBCSS-UG 2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 13 വരെയും 180/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 29 മുതൽ വീണ്ടും ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
🔵ബി.വോക്. റീടെയിൽ മാനേജ്‌മന്റ്, അക്കൗണ്ടിംഗ് ആൻ്റ് ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആൻ്റ് ടാക്സേഷൻ, ബാങ്കിംഗ് ഫിനാൻസ് ആൻ്റ് ഇൻഷുറൻസ് സർവീസ് അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകളുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകളുടെയും സമയക്രമം വെബ്‌സൈറ്റിൽ.
ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 29-നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ടിനും തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധനാ ഫലം
🔵നാലാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2022, ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
🔵ഒന്നാം വർഷ ബി.എസ് സി. എം.എൽ.ടി., രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോ ബയോളജി, ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. എം.എൽ.ടി., മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. എം.എൽ.ടി. നാലാം വർഷ ബി.എസ് സി. എം.എൽ.ടി. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് (CBCSS-PG) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.