തിരുവനന്തപുരം:2023 വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ അതാത് കോളേജുകളിൽ ഏപ്രിൽ 27ന് ഉച്ചയ്ക്ക് രണ്ടിനു റിപ്പോർട്ട് ചെയ്യണം. വിശദമായ വിജ്ഞാപനത്തിനും മാർഗനിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ജുഡീഷ്യൽ സർവീസ് പരീക്ഷ
കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ https://hckrecruitment.keralacourts.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മേയ് 11 നാണ് പരീക്ഷ.