തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിൽ 2024-25 അധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ഏപ്രില്‍ 26വരെ നീട്ടി. വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യു., എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CUCAT 2024) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതിയാണ് നീട്ടിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളില്‍ തിരഞ്ഞെടുത്ത പ്രോഗ്രാം, കോളേജ്, പരീക്ഷാ കേന്ദ്രം എന്നിവ ഒഴികെയുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ doaentrance@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മതിയായ രേഖകളും CAP IDയും സഹിതം മെയില്‍ അയക്കണം. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് http://admission.uoc.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...