പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

Mar 28, 2024 at 3:30 am

Follow us on

തിരുവനന്തപുരം:വരുന്ന അധ്യയന വർഷം മുതൽ വിവിധ സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിന് യുജിസി നെറ്റ് യോഗ്യത മാനദണ്ഡമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് യുജിസി ഉത്തരവിറക്കി. 2024-25 അധ്യയനവർഷം മുതൽ പുതിയ മാറ്റം നിലവിൽവരും. വിവിധ സർവകലാശാലകൾ നടത്തുന്ന പിഎച്ച്ഡി പ്രവേശത്തിനുള്ള പരീക്ഷകൾ ഇതോടെ നിർത്തലാക്കി. നെറ്റ് പരീക്ഷയുടെ അപേക്ഷ അടുത്തയാഴ്ച്ച് മുതൽ സ്വീകരിച്ചു തുടങ്ങും. രാജ്യത്തെ വിവിധ സർവകലാശാലകൾ പിഎച്ച്ടി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നുണ്ട്. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം പരീക്ഷ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് ഒന്നിലധികം പരീക്ഷകൾ എഴുതേണ്ടി വരുന്നുണ്ട്. ഈ പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നത്. 2024 ജൂൺമുതൽ മൂന്നു വിഭാഗങ്ങളായാണ് നെറ്റ് യോഗ്യത നേടാനാവുക.

1. പിഎച്ച്ഡി പ്രവേശനത്തിനും ജെ.ആർ.എഫിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം.


2.ജെ.ആർ.എഫില്ലാതെ പി.എച്ച്.ഡി പ്രവേശനത്തിനും കോളജ് അധ്യാപക നാകാനും യോഗ്യത നേടാം.

3.പിഎച്ച്ഡി പ്രവേശനത്തിന് മാത്രം യോഗ്യത. നെറ്റ് ഫലം പെർസന്റയിലിൽ പ്രഖ്യാപിക്കും. ജെ. ആർ.എഫ് യോഗ്യത നേടിയ വിദ്യാർഥികൾ ക്ക് അഭിമുഖം വഴിയായിരിക്കും പിഎച്ച്.ഡിക്ക് പ്രവേശനം നൽകുക. മുകളിൽ പറഞ്ഞ രണ്ടും മൂന്നും വിഭാഗത്തിൽ പി.എച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്കിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാന വും വെയ്റ്റേജ് നൽകും.


എല്ലാ വർഷവും ജൂണിലും ഡിസംബറിലുമായാണ് യു.ജി.സി കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റ് നടത്താറ്. നെറ്റ് ഫലം പ്രസിദ്ധീകരിച്ച് ഒരു വർഷത്തേക്കാണ് പി.എച്ച്.ഡി പ്രവേശനം നേടാൻ മാർക്കിന് കാലാവധിയുണ്ടാകുക. 2024 ജൂണിലെ നെറ്റ് പരീക്ഷയുടെ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

Follow us on

Related News