തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി, മെഡിക്കൽ, ആർക്കിടെക്ചർ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള KEAM-24 നുള്ള അപേക്ഷ ഒന്നുമുതൽ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള സമയപരിധി ഏപ്രിൽ 17ന് വൈകിട്ട് 5ന് അവസാനിക്കും. http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനം NEET-UG മാർക്കിന്റെ അടിസ്ഥാനത്തിലും ആർക്കിടെക്ചർ കോഴ്സുകൾക്ക് ‘നാറ്റ’ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2525300.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...








