തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, വീഡിയോ എഡിറ്റിംഗ്, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് പി.എച്ച്.പി, പൈത്തൺ പ്രോഗ്രമിങ്, വെബ് ഡിസൈനിങ്, എം.എസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, സി.പ്ലസ്.പ്ലസ് പ്രോഗ്രാമിങ്, സി പ്രോഗ്രമിങ്, ജാവാ പ്രോഗ്രാമിങ്, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, എന്നീ കോഴ്‌സുകളിലേക്കാണ് അവസരം. ആൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് നേരിട്ടോ, 0471 2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...