പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

Mar 26, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 31വരെ നീട്ടി. അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടി നൽകിയത്. ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിരുന്നു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. 6 സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം 46 കേന്ദ്ര, 36 സംസ്ഥാന, 20 ഡീംഡ്, 105 സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനം CUET-UG വഴിയാണ് നടത്തുന്നത്.
നിലവിൽ CUET-UG സ്കോറുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഈ ടെസ്റ്റിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും നിർബന്ധമാക്കിയ CUET-UG നിയന്ത്രിക്കുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. സർവകലാശാലകളുടെ പട്ടികയും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പരീക്ഷാ പദ്ധതി, പരീക്ഷാ ഫീസ് തുടങ്ങിയ കാര്യങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ https://exams.nta.ac.in/CUET-UG/ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.

Follow us on

Related News