തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്രസംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ഏപ്രിൽ, മെയ് മാസങ്ങളിലായാണ് വർക്ക്‌ഷോപ്പ് നടക്കുന്നത്. 3, 4, 5 ക്ലാസ്സുകളിൽ
പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കും (ജൂനിയർ ബാച്ച്), 6, 7, 8 ക്ലാസുകളിലെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കു (സീനിയർ ബാച്ച്)മാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷ ഓൺലൈൻ വഴി ഏപ്രിൽ 2ന് വൈകിട്ട് 4വരെ സമർപ്പിക്കാം. വർക്ക്ഷോപ്പിന്റെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും, പ്രവേശന പരീക്ഷ നടത്തുന്നതും, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയ വിവരങ്ങൾ മ്യൂസിയത്തിന്റെ വെബ്സൈറ്റായ http://kstmuseum.com ൽ ലഭ്യമാണ്.
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്കൂള്‍...









