തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികൾക്ക് (എഫ്എംജി) കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള താത്പര്യമുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും http://dme.kerala.gov.in സന്ദർശിക്കുക. ഇ-മെയിൽ: fmginternkerala@gmail.com. ദേശീയ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നത്.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...