തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ ജൂൺ 3മുതൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ് ആരംഭിക്കുന്ന. തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ഏപ്രിൽ 28 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. http://kscsa.org വഴി മാർച്ച് 27 മുതൽ ഏപ്രിൽ 27 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവിരങ്ങൾക്ക്: തിരുവനന്തപുരം (0471 2313065, 2311654, 8281098863, 8281098862, 8281098861), കൊല്ലം (8281098867), മൂവാറ്റുപുഴ (8281098873), പൊന്നാനി (0494 2665489, 8281098868), പാലക്കാട് (0491 2576100, 8281098869), കോഴിക്കോട് (0495 2386400, 8281098870), കല്യാശ്ശേരി (8281098875).
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ...