ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

Mar 21, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗത്തിലെ ബിപിഎൽ വിഭാഗക്കാർക്കും എപിഎൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ്, കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://asapkerala.gov.in സന്ദർശിക്കുകയോ 9778598336 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. അവസാന തീയ്യതി : മാർച്ച് 26. താല്പര്യമുള്ളവർക്ക് ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം : https://forms.gle/bnYctUSDMhMMyuh38

Follow us on

Related News