പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരം

Mar 14, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:മെയ്മാസത്തിൽ നടത്തുന്ന കെ.ജി.റ്റി.ഇ കൊമേഴ്സ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവാസന തീയതി മാർച്ച് 19നു വൈകിട്ട് അഞ്ചു വരെ നീട്ടി.

സി- ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം
🔵സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു. യോഗ്യത: 12th പാസ്, ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷൻ/ പോസ്റ്റ് പ്രൊഡക്ഷൻ, ഗ്രാഫിക് ഡിസൈനിങ്ങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം, മേൽപ്പറഞ്ഞ വിഷയത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം, സി- ഡിറ്റിലെ മീഡിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർ സി- ഡിറ്റുമായി ഒരു വർഷ വർക്ക് കോൺട്രാക്ട് കരാറിൽ ഏർപ്പെടേണ്ടതാണ്. Work contract/ Rate contract വ്യവസ്ഥകൾ പ്രകാരം പ്രതിമാസം പൂർത്തികരിച്ചു നൽകുന്ന വർക്കുകൾക്ക് അനുസൃതമായിട്ടായിരിക്കും പ്രതിഫലം. താൽപ്പര്യമുള്ളവർ സി- ഡിറ്റിന്റെ തിരുവല്ലം ഹെഡ് ഓഫീസിൽ മാർച്ച് 21ന് രാവിലെ 9.30 ന് ബയോഡേറ്റായും യാഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കുമായി ഹാജരാകണം.

Follow us on

Related News