തിരുവനന്തപുരം:കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ കോഴ്സുകൾ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. 6 വിഷയങ്ങളിലാണ് മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നത്. സ്‌ക്രിപ്റ്റ് റൈറ്റിങ് സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഓഡിയോഗ്രഫി, അഭിനയം, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്റ്റ്‌സ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം ഉണ്ടാവുക. മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ വീണ്ടും ആരംഭിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശന നടപടികളെന്നും മന്ത്രി പറഞ്ഞു.
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...









