പ്രധാന വാർത്തകൾ
ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രിമുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാ രജിസ്‌ട്രേഷന്‍: സർവകലാശാല വാർത്തകൾ

Mar 11, 2024 at 3:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം
🔵വിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ ക്യാമ്പ്
🔵അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022/ 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 19 മുതല്‍ 22 വരെ നടക്കും.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022, 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ന് തുടങ്ങും. പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ അതത് ക്യാമ്പുകളില്‍ ഹാജരാകണം. ക്യാമ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി
🔵എല്ലാ അവസരങ്ങളും നഷ്ടമായ 2014 പ്രവേശനം ബി.ടെക്. വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട് സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ 18-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്. സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി
🔵13-ന് തുടങ്ങാനിരുന്ന നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഹോട്ടല്‍ മാനേജ്‌മെന്റ് റഗുലര്‍ നവംബര്‍ 2023 പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ ടൈം ടേബിള്‍ പിന്നീടറിയിക്കും.

പരീക്ഷാ രജിസ്‌ട്രേഷന്‍
🔵അഫിലിയേറ്റഡ് കോളേജുകള്‍, സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം മുതല്‍/ സി.യു.സി.ബി.സി.എസ്.എസ്. 2018 പ്രവേശനം മാത്രം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 15 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.

.

Follow us on

Related News