കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ് സര്വകലാശാലയ്ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഒരു കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. 10 ഓപ്പണ് സര്വകലാശാലകളാണ് ഇത്തവണ ഈ ഗ്രാന്റിന് തെരഞ്ഞെടുക്കപ്പെട്ടത്. യുജിസി തുക സര്വകലാശാലയ്ക്ക് നേരിട്ട് നല്കും. പ്രധാനമായും പഠനസാമഗ്രികളുടെ വികസനം, കമ്പ്യൂട്ടര് വത്ക്കരണം, വെര്ച്വല് സ്റ്റുഡിയോ, ക്വാളിറ്റി അഷ്വറന്സ് പ്രവര്ത്തനങ്ങള് എന്നിവയാണ് ഗ്രാന്റിന്റെ പരിധിയില് വരിക. മൂന്നുവര്ഷത്തിനകം സര്വകലാശാലയിലെ 28 കോഴ്സുകള്ക്ക് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്ച്ച് 9, 10 തീയതികളില് കൊല്ലത്ത് നടക്കുന്ന സര്വകലാശാലയുടെ പ്രഥമ കലോത്സവത്തിന്റെ പ്രവര്ത്തനങ്ങള്ക്കിടയിലാണ് അംഗീകാരം ലഭിച്ചത്.
മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സ് പ്രവേശനം: അപേക്ഷ 5വരെ
തിരുവനന്തപുരം:കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന...









