പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ കേന്ദ്ര വകുപ്പുകളിൽ നിയമനം: സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ അപേക്ഷ 18വരെ

Mar 6, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസ് മുതൽ യോഗ്യതകളുള്ളവർക്ക് അവസരം ഉണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മെയ് 6മുതൽ 8വരെ നടക്കും. പരീക്ഷയ്ക്ക് മാർച്ച് 19വരെ ഫീസടയ്ക്കാം. ഒരാൾക്ക് ഒന്നിലധികം തസ്തികകൾക്ക് അപേക്ഷിക്കൻ കഴിയും. തസ്തികളും മറ്റു വിവരങ്ങളും അറിയാൻ http://ssc.gov.in സന്ദർശിക്കുക. അപേക്ഷ നൽകേണ്ട അവസാനതീയതി മാർച്ച് 18ആണ്. അപേക്ഷ തിരുത്തുന്നതിന് 22 മുതൽ 24വരെ സമയമുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് പിന്നീടുള്ള സൂക്ഷിച്ചു വെക്കണം. യോഗ്യതയ്ക്കനുസരിച്ച് പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദം എന്നിങ്ങനെ 3വിഭാഗങ്ങളിലായാണ് കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടത്തുക. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ജനറൽ ഇന്റലിജന്റ്സ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. ഓരോ വിഷയത്തിനും 50 മാർക്ക് വീതം ആകെ 200 മാർക്കിന്റെതാണ് പരീക്ഷ. ഒരുമണിക്കൂറാണ് പരീക്ഷാസമയം. തെറ്റുത്തരത്തിന് അരമാർക്ക് മൈനസ് മാർക്ക് ഉണ്ട്. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. പരീക്ഷയിൽ ജനറൽ-30 ശതമാനം, ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.-25 ശതമാനം, മറ്റ് വിഭാഗങ്ങൾ-20 ശതമാനം എന്നിങ്ങനെ മാർക്ക് നേടിയാലേ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കുകയുള്ളൂ.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാ കേന്ദ്രമുണ്ട്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.

Follow us on

Related News